സ്ക്രീൻഷോട്ടുകൾ

വിവരണം

Kaspersky Lab വിപുലീകരണത്തിന്റെ സവിശേഷതകൾ ഉപയോഗിച്ച് നിങ്ങളുടെ ഇന്റർനെറ്റ് പ്രവർത്തനങ്ങൾ സംരക്ഷിക്കുക. Kaspersky Lab വിപുലീകരണം ഉപയോഗിച്ച് നിങ്ങളുടെ ഇന്റർനെറ്റ് സുരക്ഷ മെച്ചപ്പെടുത്തുക. ഇനിപ്പറയുന്ന മേഖലകളിൽ ഞങ്ങൾ നിങ്ങളുടെ ബ്രൗസിങ് അനുഭവം മെച്ചപ്പെടുത്തുന്നു: സ്വകാര്യത ചില വെബ്‌സൈറ്റുകൾ നിങ്ങളുടെ പ്രവർത്തനങ്ങളെയും നിങ്ങൾ പങ്കിടുന്ന ഡാറ്റയെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ താൽപ്പര്യപ്പെടുന്നു. ഈ വിപുലീകരണം ഉപയോഗിച്ച് നിങ്ങൾക്ക് ട്രാക്കിങ് തടയാം. Anti-Banner പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്ന പരസ്യങ്ങൾ മടുത്തോ? അനാവശ്യ തിരക്കില്ലാത്ത ബ്രൗസിങ് അനുഭവം നൽകിക്കൊണ്ട് ഞങ്ങളുടെ വിപുലീകരണം നിങ്ങളെ സംരക്ഷിക്കുന്നു. സുരക്ഷ നിങ്ങൾ സന്ദർശിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും ഞങ്ങൾ പരിശോധിക്കുകയും ഭീഷണികൾ ഉണ്ടാകുമ്പോൾ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. പ്രത്യേകിച്ചും, ഓൺലൈൻ സ്റ്റോറുകൾ, ഓൺലൈൻ ബാങ്കിങ്, പണമടയ്ക്കൽ സംവിധാനങ്ങൾ എന്നിവയിലെ നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ഞങ്ങൾ സംരക്ഷിക്കുന്നു. Kaspersky Protection വിപുലീകരണം ഇനിപ്പറയുന്ന സുരക്ഷാ സവിശേഷതകൾ ലഭ്യമാക്കുന്നു: - Safe Money – സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിവരങ്ങൾ ഉൾപ്പെടുന്ന വെബ്‌സൈറ്റുകൾ സംരക്ഷിത ബ്രൗസറിൽ തുറന്ന് നിങ്ങളുടെ പണമടയ്ക്കലുകൾ സംരക്ഷിക്കുന്നു. - Private Browsing – വെബ്‌സൈറ്റുകൾ നിങ്ങളുടെ ഡാറ്റ ശേഖരിക്കാൻ ശ്രമിക്കുമ്പോൾ മുന്നറിയിപ്പ് നൽകുകയും കണക്ഷനുകൾ തടയാൻ അനുവദിക്കുകയും ചെയ്യുന്നു. - Kaspersky URL Advisor – തിരയൽ ഫലങ്ങളിലെ ലിങ്കുകളുടെ സുരക്ഷാ നില അനുസരിച്ച് അവയെ നിറമുള്ള സൂചകങ്ങൾ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നു. - On-Screen Keyboard – വെബ്‌സൈറ്റുകളിൽ നൽകുന്ന ഡാറ്റ ദോഷകരമായ സോഫ്റ്റ്‌വെയർ പിടിച്ചെടുക്കുന്നത് തടയുന്നു. - Anti-Banner – വെബ്‌സൈറ്റുകളിലെ പരസ്യ ബാനറുകൾ തടയുന്നു. - Dangerous Content Blocker – വിവരങ്ങൾ തട്ടിയെടുക്കുന്ന ഫിഷിങ് വെബ്‌സൈറ്റുകൾ ലോഡ് ചെയ്യുന്നത് തടയുന്നു.