സ്ക്രീൻഷോട്ടുകൾ
വിവരണം
സുരക്ഷിത ക്ലൗഡ് സംഭരണം, ചാറ്റ്, മീറ്റിംഗുകൾ
ഉദാരമായ സൗജന്യ സംഭരണ ഇടം നൽകുന്ന, ഉപയോക്താവിന്റെ നിയന്ത്രണത്തിലുള്ള, എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുള്ള സുരക്ഷിത ക്ലൗഡ് സംഭരണ, ആശയവിനിമയ സേവനമാണ് MEGA. മറ്റ് ക്ലൗഡ് സംഭരണ ദാതാക്കളിൽനിന്ന് വ്യത്യസ്തമായി, നിങ്ങളുടെ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നതും ഡീക്രിപ്റ്റ് ചെയ്യുന്നതും നിങ്ങളുടെ ക്ലയന്റ് ഉപകരണങ്ങൾ മാത്രമാണ്; ഞങ്ങൾ ഒരിക്കലും അത് ചെയ്യില്ല.
ലോഡിംഗ് സമയം കുറയ്ക്കാനും ഡൗൺലോഡ് പ്രകടനം മെച്ചപ്പെടുത്താനും സുരക്ഷ ശക്തിപ്പെടുത്താനും MEGA നിങ്ങളുടെ ബ്രൗസറിൽ ഇൻസ്റ്റാൾ ചെയ്യാൻ ഈ എക്സ്റ്റൻഷൻ സഹായിക്കുന്നു. ഏത് MEGA URL ആയാലും ഈ എക്സ്റ്റൻഷൻ ഏറ്റെടുത്ത് പ്രാദേശികമായി കൈകാര്യം ചെയ്യും (ഞങ്ങളുടെ സെർവറുകളിൽനിന്ന് JavaScript ഒന്നും ലോഡ് ചെയ്യില്ല).
MEGA യുടെ സോഴ്സ് കോഡ് ഫയലുകൾ (HTML, CSS, JavaScript) എക്സ്റ്റൻഷനിൽനിന്നുതന്നെ ലോഡ് ചെയ്യപ്പെടുന്നു; അവയിൽ മാറ്റം വന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ അധിക പരിശോധന ആവശ്യമില്ല. MEGA വെബ്സൈറ്റ് സന്ദർശിക്കുമ്പോഴെല്ലാം ഈ ഫയലുകൾ MEGA യുടെ സെർവറുകളിൽനിന്ന് ഡൗൺലോഡ് ചെയ്ത് പരിശോധിക്കേണ്ടതില്ലാത്തതിനാൽ സമയം ലാഭിക്കുന്നു. പ്രവർത്തിപ്പിക്കാവുന്ന ക്ലയന്റ് കോഡ് TLS/SSL വഴി MEGA യിൽനിന്ന് ലോഡ് ചെയ്യുന്നതിനുപകരം ഉപയോക്താവിന്റെ പ്രാദേശിക കമ്പ്യൂട്ടറിൽനിന്ന് നേരിട്ട് പ്രവർത്തിക്കുന്നു. ബ്രൗസർ എക്സ്റ്റൻഷൻ അപ്ഡേറ്റുകൾക്ക് ക്രിപ്റ്റോഗ്രാഫിക് സംരക്ഷണമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സാങ്കേതിക ധവളപത്രത്തിലെ വിഭാഗം 2.2 കാണുക: https://mega.io/SecurityWhitepaper.pdf.
സുരക്ഷാ പരിശോധന നടത്തുന്നവർക്ക് ഞങ്ങളുടെ സോഴ്സ് കോഡ് ഇവിടെ ലഭിക്കും: https://mega.io/sourcecode.