Pixlr Editor
ID
icmaknaampgiegkcjlimdiidlhopknpkനിങ്ങളുടെ എല്ലാ എഡിറ്റിംഗ് ആവശ്യങ്ങൾക്കുമുള്ള ബ്രൗസർ ഫോട്ടോ എഡിറ്ററാണ് Pixlr Editor. ലെയറുകളും ഇഫക്റ്റുകളും ഉൾപ്പെടെ നിങ്ങളുടെ ചിത്രങ്ങളിൽ പൂർണ നിയന്ത്രണം നേടൂ.
സ്ക്രീൻഷോട്ടുകൾ
വിവരണം
നിങ്ങളുടെ എല്ലാ എഡിറ്റിംഗ് ആവശ്യങ്ങൾക്കുമുള്ള ബ്രൗസർ ഫോട്ടോ എഡിറ്ററാണ് Pixlr Editor. ലെയറുകളും ഇഫക്റ്റുകളും ഉൾപ്പെടെ നിങ്ങളുടെ ചിത്രങ്ങളിൽ പൂർണ നിയന്ത്രണം നേടൂ.
വിപുലമായ സൗകര്യങ്ങളുള്ള ഓൺലൈൻ ഫോട്ടോ എഡിറ്ററുകളിൽ ഏറ്റവും ജനപ്രിയമായത് Pixlr Editor ആണ്. ഒന്നും ഡൗൺലോഡ് ചെയ്യേണ്ടതില്ല, ഇത് 100% സൗജന്യവുമാണ്.
Gimp, PaintShop Pro, അല്ലെങ്കിൽ Photoshop ഉപയോഗിച്ച് പ്രവർത്തിച്ച് പരിചയമുണ്ടെങ്കിൽ, ഈ ഓൺലൈൻ ഇമേജ് എഡിറ്ററും നിങ്ങൾക്ക് പരിചിതമായി തോന്നും. ഡെസ്ക്ടോപ്പ് ഗ്രാഫിക് ഡിസൈൻ ആപ്ലിക്കേഷനുകളിൽ സാധാരണയായി കാണുന്ന നിരവധി സവിശേഷതകൾ ഇതിലുണ്ട്. രജിസ്റ്റർ ചെയ്യാതെ തന്നെ ഈ ഉപകരണം ഉടൻ ഉപയോഗിക്കാൻ തുടങ്ങൂ.
• അക്കൗണ്ട് ആവശ്യമില്ല. താൽപ്പര്യമുണ്ടെങ്കിൽ, സൗജന്യ സംഭരണസ്ഥലം ലഭിക്കാൻ ഒരു അക്കൗണ്ട് സൃഷ്ടിക്കൂ.
• പ്രത്യേകമായി ഒന്നും ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ വേണ്ട. ആവശ്യമുള്ളപ്പോൾ ബ്രൗസറിൽ തുറന്നാൽ മതി.
• ലെയറുകൾ, ലാസോ തിരഞ്ഞെടുക്കൽ ഉപകരണം, ബ്രഷ് നിയന്ത്രണങ്ങൾ, ക്ലോണിംഗ്, ഫിൽട്ടറുകൾ തുടങ്ങിയ ഉപകരണങ്ങൾ നൽകുന്നു.
• നിങ്ങളുടെ എല്ലാ ഫോട്ടോകളും ചിത്രങ്ങളും സൂക്ഷിക്കാൻ, വേണമെങ്കിൽ ഉപയോഗിക്കാവുന്ന സ്വകാര്യ Pixlr Library.
കണ്ണിലെ ചുവപ്പ് കുറയ്ക്കൽ, പാടുകൾ നീക്കാനുള്ള ഉപകരണം, വരയ്ക്കാനുള്ള ഉപകരണങ്ങൾ, ക്ലോൺ ഉപകരണങ്ങൾ, മൂർച്ച കൂട്ടൽ, മങ്ങലാക്കൽ തുടങ്ങി നിരവധി ഉപകരണങ്ങളുണ്ട്.
HDR അനുകരണം, ഗ്ലാമർ തിളക്കം, ടിൽറ്റ്-ഷിഫ്റ്റ്, ഗൗസിയൻ മങ്ങൽ, ചിത്രത്തിന്റെ അരികുകൾ ഇരുണ്ടതാക്കൽ, നോയ്സ് തുടങ്ങി നിരവധി ഫിൽട്ടറുകളുണ്ട്.
ലെവലുകൾ, കർവുകൾ, ക്രോസ് പ്രോസസ്, നിറസാന്ദ്രത നീക്കൽ, സ്വയമേവയുള്ള ലെവലുകൾ, വർണഭേദം/നിറസാന്ദ്രത, തെളിച്ചം/കോൺട്രാസ്റ്റ് തുടങ്ങിയ വിപുലമായ ക്രമീകരണങ്ങളും ലഭ്യമാണ്.