സ്ക്രീൻഷോട്ടുകൾ

വിവരണം

ഓൺലൈൻ ഫോമുകളും സർവേകളും സൃഷ്ടിക്കുക ലളിതമായ ഒരു ഓൺലൈൻ ഫോം ഉപയോഗിച്ച് പങ്കെടുക്കുമെന്ന സ്ഥിരീകരണങ്ങൾ ശേഖരിക്കുക, ഒരു സർവേ നടത്തുക, അല്ലെങ്കിൽ വേഗത്തിൽ ഒരു ടീം അംഗപ്പട്ടിക സൃഷ്ടിക്കുക. തുടർന്ന് ഒരു സ്‌പ്രെഡ്‌ഷീറ്റിൽ വൃത്തിയായി ക്രമീകരിച്ച ഫലങ്ങൾ പരിശോധിക്കുക. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നേടുക ലളിതമോ വിശദമോ ആയ ഓൺലൈൻ സർവേകൾ സൃഷ്ടിക്കുക. ഒരു ലിങ്കിലൂടെ അവ പങ്കിടുക, നിങ്ങളുടെ വെബ്‌സൈറ്റിൽ ഉൾച്ചേർക്കുക, അല്ലെങ്കിൽ ഒരു ഇമെയിലിനുള്ളിൽത്തന്നെ ഉൾപ്പെടുത്തുക. വിശ്രമിച്ചിരുന്ന് ഫലങ്ങൾ വരുന്നത് കാണുക നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള എല്ലാ പ്രതികരണങ്ങളും ഒരു സ്‌പ്രെഡ്‌ഷീറ്റിൽ വൃത്തിയായി ക്രമീകരിച്ചിരിക്കുന്നു. അതിനാൽ ഡാറ്റ അടുക്കുന്നതും വിശകലനം ചെയ്യുന്നതും വളരെ എളുപ്പമാണ്. എവിടെനിന്നും എപ്പോൾ വേണമെങ്കിലും ആക്‌സസ് ചെയ്യുക നിങ്ങളുടെ ഫോമിലെ എല്ലാ ഡാറ്റയും Google Sheets-ൽ സ്വയമേവ ക്രമീകരിക്കുകയും Google Drive-ൽ സംഭരിക്കുകയും ചെയ്യുന്നു. നിങ്ങൾ എവിടെ പോയാലും ഏത് ഉപകരണത്തിൽനിന്നും അവ ആക്‌സസ് ചെയ്യുക.