Save to Facebook
ID
jmfikkaogpplgnfjmbjdpalkhclendgdപിന്നീട് വീണ്ടും കാണാൻ ആഗ്രഹിക്കുന്നവ സംരക്ഷിക്കുക.
സ്ക്രീൻഷോട്ടുകൾ
വിവരണം
പിന്നീട് വീണ്ടും കാണാൻ ആഗ്രഹിക്കുന്നവ സംരക്ഷിക്കുക.
സമയമില്ലേ? പ്രശ്നമില്ല
കാണാനോ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പങ്കിടാനോ ആഗ്രഹിക്കുന്ന രസകരമായ വീഡിയോ, വ്യായാമം, പാചകക്കുറിപ്പ്, ലേഖനം എന്നിവ കണ്ടു, പക്ഷേ സമയമില്ലേ? Chrome-നുള്ള Save to Facebook വിപുലീകരണം ഇന്റർനെറ്റിൽ കാണുന്ന ഇത്തരം രസകരമായ കാര്യങ്ങളെല്ലാം സംരക്ഷിക്കാനും പിന്നീട് എളുപ്പത്തിൽ കണ്ടെത്താനും സഹായിക്കുന്നു.
ക്രമമായി സൂക്ഷിക്കുക
ഇന്റർനെറ്റിൽനിന്ന് ഒരു ഇനം Facebook-ൽ സംരക്ഷിക്കുമ്പോൾ, ശേഖരങ്ങളുടെ തിരഞ്ഞെടുപ്പുകൾ നൽകി അത് ക്രമീകരിക്കാൻ ഞങ്ങൾ സഹായിക്കുന്നു. സംരക്ഷിക്കേണ്ട ഇനം നിലവിലുള്ള ശേഖരത്തിൽ ചേർക്കുക അല്ലെങ്കിൽ പുതിയത് സൃഷ്ടിക്കുക—പിന്നീട് കാണാനോ പങ്കിടാനോ തയ്യാറാകുമ്പോൾ കണ്ടെത്താൻ എളുപ്പമാകും. എത്ര ശേഖരങ്ങൾ വേണമെങ്കിലും സൃഷ്ടിക്കാം, ഇഷ്ടമുള്ള പേരുകളും നൽകാം.
നിങ്ങൾക്കു മാത്രം (പങ്കിടുന്നതുവരെ)
സംരക്ഷിച്ച ഇനങ്ങൾ കാണാനും തുറക്കാനും നിങ്ങൾക്കു മാത്രമേ കഴിയൂ; അവ നിങ്ങളുടെ സ്വന്തം സ്വകാര്യ സംരക്ഷിത ഇനങ്ങളുടെ പട്ടികയിലാണ് സൂക്ഷിക്കുന്നത്. അവിടെനിന്ന് അവ നിങ്ങളുടെ ടൈംലൈനിലോ ഗ്രൂപ്പിലോ Facebook-ലെ മറ്റിടങ്ങളിലോ പങ്കിടാം. പങ്കിട്ട ശേഖരങ്ങൾ എന്ന സൗകര്യം ഉപയോഗിച്ച് സംരക്ഷിച്ച ഇനങ്ങളുടെ ഒരു മുഴുവൻ ശേഖരവും തിരഞ്ഞെടുത്ത സുഹൃത്തുക്കളുമായി പങ്കിടാം.
എവിടെനിന്നും സംരക്ഷിച്ചവ കാണുക
ബ്രൗസറിൽ എവിടെയായിരുന്നാലും Facebook-ൽ സംരക്ഷിച്ച ഇനങ്ങളും ശേഖരങ്ങളും വേഗത്തിൽ തുറക്കാം. Save to Facebook ഐക്കണിൽ ക്ലിക്ക് ചെയ്തശേഷം മുകളിൽ വലതു മൂലയിലെ “എല്ലാം കാണുക” ലിങ്കിൽ ക്ലിക്ക് ചെയ്യുക; സംരക്ഷിച്ചവയുടെ പട്ടിക വേറൊരു വിൻഡോയിൽ തുറക്കും.
അടുത്ത തവണ സൗകര്യമില്ലാത്ത സമയത്ത് രസകരമായ ഉള്ളടക്കം കണ്ടാൽ, Save to Facebook വിപുലീകരണം ഉപയോഗിച്ചാൽ മതി. കാണാൻ തയ്യാറാകുമ്പോൾ Facebook വാർത്താഫീഡിന്റെ ഇടതുവശത്തെ മെനുവിൽ “സംരക്ഷിച്ചവയും ശേഖരങ്ങളും” തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ബ്രൗസറിൽ www.facebook.com/saved ടൈപ്പ് ചെയ്യുക.
Facebook-ലെ സംരക്ഷിച്ചവയെയും ശേഖരങ്ങളെയും കുറിച്ച് കൂടുതൽ അറിയാൻ https://www.facebook.com/help/516581611792218?helpref=related സന്ദർശിക്കുക.
ഈ സൗകര്യം ഉപയോഗിക്കുന്നതിലൂടെ Facebook-ന്റെ ഡാറ്റാ നയവും സേവന നിബന്ധനകളും നിങ്ങൾ അംഗീകരിക്കുന്നു. അവ https://www.facebook.com/legal/terms, https://www.facebook.com/about/privacy എന്നീ വിലാസങ്ങളിൽ ലഭ്യമാണ്.